കായംകുളം : രണ്ടു വർഷത്തിലേറെക്കാലമായി തകർന്നു കിടക്കുന്ന ചാലാപ്പള്ളി പാലം പുനർ നിർമിക്കുന്നതിനു നഗരസഭാ നേതൃത്വം നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി ടൗൺ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനീദേവ് ഉദ്ഘാടനം ചെയ്തു. നോർത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, കൗൺസിലർ സുരേഖ ദിലീപ്, മഠത്തിൽ ബിജു, കെ..വെങ്കിടേശ്, എൻ.ശിവാനന്ദൻ, പി.കെ.സജി, രമണി ദേവരാജൻ, ഷീജ തങ്കച്ചൻ, ആർ.വിനോദ്, ജി.പ്രകാശ്, ദിലീപ്, സുവർണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.