കായംകുളം : എയ്ഡഡ് – സർക്കാർ സ്കൂളുകളുടെ ഭാഗമായി പ്രീ പ്രൈമറിയെ അംഗീകരിക്കുക, ഓണറേറിയത്തിന് പകരം സർക്കാർ നിരക്കിലുള്ള ശമ്പളം പ്രീ പ്രൈമറി ജീവനക്കാർക്ക് സർക്കാർ നൽകുക, പ്രീ പ്രൈമറി മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ സർക്കാർ നിയമിച്ച കമ്മീഷൻ റിപ്പോർട് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ച് പ്രീ പ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപേഴ്‌സ് ഓർഗനൈസേഷൻ സബ് ജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. ബി.ദിലീപൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് സുപ്രിയ സോമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.പി.സുബൈദ, ടി.ആർ.സജീന, എസ്.അനിൽപ്രസാദ്, സന്ധ്യാ മനോജ്, എ.അസീന, ആർ.ബിന്ദുലേഖ, തത്താ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.