കായംകുളം : പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കൃഷ്ണപുരം പഞ്ചായത്തിൽ ഉണ്ണിക്ക് 'തലചായ്ക്കാനൊരിടം" പദ്ധതിയിലൂടെ സേവാഭാരതി വീട് നിർമ്മിച്ചു നൽകി.. താക്കോൽദാനം സേവാഭാരതി സംസ്ഥാന സെക്രട്ടറി .പി. ആർ സജീവൻ നിർവഹിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ഖണ്ഡ് കാര്യവാഹ് എസ്.സതീഷ്, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ്,പി ജി ശ്രീകുമാർ, ജയകൃഷ്ണൻ, പി.ദിലീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു