അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 19 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രിമാരായ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടേയും, പുതുമന എസ്.ദാമോദരൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ 12 നും 12.55 ന്യു മദ്ധ്യേ കൊടിയേറും.1 മണിക്ക് കൊടിയേറ്റു സദ്യ, ഭക്തിഗാനസുധ, 2.30 ന് ശ്രീകൃഷ്ണ സംഗീതാർച്ചന ,വൈകിട്ട് 4.30 ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും, 7ന് നൃത്ത സന്ധ്യ. മാർച്ച് 18 നാണ് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യ.