പൂച്ചാക്കൽ : എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റ് വനിതാദിനം ആചരിച്ചു. മുതിർന്ന വനിത അംഗങ്ങളെ ശാഖ പ്രസിഡൻറ് കെ.ധനഞ്ജയൻ ആദരിച്ചു. ആർ. ശ്യാംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ,ഷാജി മരോട്ടിക്കൽ, പ്രകാശൻ,ശ്രീജ ബൈജു തുടങ്ങിയവർ പങ്കെടുത്തു