പൂച്ചാക്കൽ : തേവർവട്ടം ചിറക്കൽ ശ്രീകൃഷ്ണ നാമജപ കൂട്ടായ്മയുടെ പ്രഥമ വാർഷികം കെ.പി.എം.എസ് സംസ്ഥാന നിർവഹണ സമിതി അംഗം എൻ.കെ.ജനാർദ്ദനൻ പുലയൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ, അശോകൻ, ഇന്ദിര ടീച്ചർ, പി.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രാർത്ഥന ചടങ്ങുകൾക്ക് പങ്കജാക്ഷൻ പുത്തൻതറ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായി, എൻ.കെ.ജനാർദ്ദനൻ (രക്ഷാധികാരി ), ലക്ഷ്മിപുതുവൽനികർത്ത് ( ഉപ രക്ഷാധികാരി ),പി.വി.ചന്ദ്രൻ (സെക്രട്ടറി),പി.ജയേഷ് ( അസി.സെക്രട്ടറി), കെ.രഘു ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.