അമ്പലപ്പുഴ: തകഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 'ഭാരത് വിശ്വനാഥ്'കൊമ്പൻ ഇടഞ്ഞത്
നാടിനെ പരിഭ്രാന്തിയിലാക്കി.
ഏഴാം ഉത്സവ ദിനമായ ഇന്നലെയായിരുന്നു ക്ഷേത്രത്തിലെ ആനയൂട്ട്. ഇതിന് അണിനിരന്ന അഞ്ച് ആനകളിൽ പ്രായം കുറഞ്ഞ കോട്ടയം ഭാരത് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭാരത് വിശ്വനാഥ് ആന ഊട്ടു കഴിഞ്ഞ് കൊണ്ടു പോകുന്ന വഴി ഓടുകയായിരുന്നു. സമീപത്തുള്ള വിജയ ബാങ്കിന്റെ പിന്നിലെത്തി നിന്ന ആനയെ ഇതിനിടെ പാപ്പാന്മാർ അടുത്തുള്ള തെങ്ങിൽ തളച്ചു. പിന്നീട് ലോറി വരുത്തി ആനയെ തിരികെ കൊണ്ടുപോയതോടെയാണ് ഭീതി അകന്നത്.