കറ്റാനം : കൃഷിക്കും പാർപ്പിടത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ 2020-21 ലെ ബഡ്ജറ്റ്. 24,50,16,752 രൂപ വരവും 23,66,85,630 രൂപ ചെലവും 83, 31,122 രൂപ നീക്കിയിരിപ്പും പ്രതീഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ റെജി അവതരിപ്പിച്ചു. പ്രസിഡന്റ് പ്രൊഫ. വി വാസുദേവൻ അദ്ധ്യക്ഷനായി. കൃഷിക്ക് 34 ലക്ഷം, മൃഗ സംരക്ഷണം 67.94 ലക്ഷം, പാർപ്പിടം -കുടിവെള്ളം 2.25 കോടി, ആരോഗ്യവും ശുചിത്വവും 1. 12 കോടി, കുട്ടികൾക്കും വയോജനങ്ങൾക്കും 1.07 കോടി, വനിതകൾക്ക് 65.67 ലക്ഷം, തൊഴിലുറപ്പിന് 5.54 കോടി, ക്ഷേമ പെൻഷൻ 6.3 കോടി, പ്രകാശ പൂർണിമ പദ്ധതിക്ക് 30 ലക്ഷം, പട്ടികജാതി ക്ഷേമം 1.59 കോടി, പഞ്ചാത്തല വികസനം 1.80 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.