മാവേലിക്കര: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ലോക വനിത ദിനാഘോഷത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധ ജ്വാല നടത്തി. നഗരസഭ അധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. കെ.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ് അധ്യക്ഷനായി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സീമ പ്രഭാഷണം നടത്തി. കെ.സി.സി വൈസ് പ്രസിഡന്റ് ആർ.ആൻസി, കമ്യൂണിക്കേഷൻ ചെയർമാൻ വർഗീസ് പോത്തൻ, ബിഗുഡ് ഡയറക്ടർ ജോർജ് ജോൺ, ബിനു തങ്കച്ചൻ, തോമസ് മണലേൽ, നിഖിത് കെ.സഖറിയ തുടങ്ങിയവർ സംസാരിച്ചു.