ആലപ്പുഴ: തൊഴിലിടങ്ങളിലെ സ്ത്രീ -പുരുഷ സമത്വം ഉറപ്പുവരുത്തണമെന്നും അതിനായി നിയമനിർമ്മാണം നടത്തണമെന്നും ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.
ഗാന്ധിയൻ ദർശനവേദിയുടെ വനിതാവിഭാഗമായ കസ്തൂർബാ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വനിതാ ശാക്തീകരണം - പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിലൂന്നിയ സെമിനാറിൽ മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഷീല ജഗധരൻ അദ്ധ്യക്ഷ വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല വിഷയാവതരണം നടത്തി. എത്സമ്മ പോൾ, കുഞ്ഞുമോൾ രാജ, ഡോ. കൃപാലിനി, എൽ. ലത, ലൈസമ്മ ബേബി, ശ്യാമള പ്രസാദ്, കുസുമം ജോസഫ്, ജിജി പനച്ചിയിൽ, ജോജിന ജെയിംസ് എന്നിവർ പങ്കെടുത്തു.