പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ അപർണ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനു സമീപം ജൈവ പച്ചക്കറിസ്റ്റാൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡൻറ് ഡോ.പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.സുശീലൻ അദ്ധ്യക്ഷനായ യോഗത്തിൽ കൃഷി ഓഫീസർ ഫാത്തിമ, കർഷക പ്രതിനിധികളായ റെജീന,രാമചന്ദ്രൻ ഡി.സാബു എന്നിവർ സംസാരിച്ചു.