മാവേലിക്കര :കൊല്ലകടവ് ഇലക്ട്രിക്കൽ സെക്‌ഷനിലെ വെട്ടിയാർ ഹരിജൻ കോളനി മുതൽ ടി.എം വർഗീസ് ഹൈസ്കൂൾ വരെ പുതിയതായി നിർമ്മിച്ചിരിക്കുന്ന 11കെ.വി ലൈനിലും അനുബന്ധ സാമഗ്രികളിലും 13 മുതൽ വൈദ്യുതി പ്രവഹിക്കും. സമീപവാസികൾ ലൈനുമായിട്ടുള്ള അകലം പാലിക്കണമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.