a

മാവേലിക്കര: ആർദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് തസ്തിക പൂർണമായും ഒഴിവാക്കിയ സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്​റ്റിന്റെ കാലാവധി നീട്ടി നൽകണമെന്ന് കേരള പ്രൈവ​റ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഫാർമസിസ്റ്റുകൾ തന്നെ മരുന്നുകൾ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു ഫാർമസിസ്റ്റ് മാത്രമുള്ള സർക്കാർ ആശുപത്രികളിൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു അസോ. ജില്ലാ പ്രസിഡന്റ് എസ്.അബ്ദുൾ സലിം അദ്ധ്യക്ഷനായി. സംസ്ഥാന ഫാർമസി കൗൺസിൽ അംഗം നിമ്മി അന്നപോൾ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രാക്കുളം സുരേഷ്, വൈസ് പ്രസിഡന്റ് പി.ജെ.അൻസാരി, സി.ജയകുമാർ, എ.അജിത് കുമാർ, പി.ഷാജു, കെ.ബി.സത്യപാലൻ, വി.എസ്.സവിത, നിഷ.ഇ.കുട്ടി, എ.മുരുകദാസ്, വിവേക്.പി, മേഘ ശങ്കർ, മഞ്ജു പ്രമോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.അബ്ദുൾ സലിം (പ്രസിഡന്റ്), എ.അജിത് കുമാർ (സെക്രട്ടറി), പി.ഷാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.