തുറവൂർ പുത്തൻകാവ് മഹാദേവി ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട മഹോത്സവം നടക്കും..രാവിലെ 7 ന് പാറയിൽ ശ്രീ ഘണ്ടാകർണസ്വാമി ക്ഷേത്രത്തിൽ നിന്നും ഗജവീരന്മാരെ സ്വീകരിച്ചാനയിക്കൽ. വൈകിട്ട് 4ന് കാഴ്ചശ്രീബലി, മേള കലാതിലകം ഗുരുവായൂർ കമൽനാഥിന്റെ പ്രമാണത്തിൽ അമ്പതിൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം.രാത്രി 10.30 ന് ആലപ്പുഴ കല്യാൺ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള. ആറാട്ട് മഹോത്സവ ദിനമായ നാളെ വൈകിട്ട് 4.30ന് ആറാട്ടിന് പുറപ്പാട്, പാറയിൽ ഘണ്ഠാകർണ്ണക്ഷേത്രത്തിൽ ആറാട്ട്. വൈകിട്ട് 7ന് ഭജൻ സന്ധ്യ.18 നാണ് ഏഴാം പൂജ.