കുട്ടനാട് : കുട്ടനാട്ടിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി ജെ പി കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് പടിക്കൽ നടന്ന നില്പുസമരം ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ഡി സുഭാഷ് അദ്ധ്യഷത വഹിച്ചു. എം ആർ സജീവ്, സി എൽ ലെജുമോൻ, സുഭാഷ് പറമ്പിശ്ശേരി, ബിന്ദുവിനയകുമാർ, ആർ രമേഷ്, നാരായണദാസ്, ഹേന, ദിനേശൻവിനോദ്, വിജയകുമാർ, ശ്യാംജിത്ത് തുടങ്ങിയവർ സംസാരിച്ചു.