ചാരുംമൂട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാ ദിനാചരണം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. ടി.എ.വിജയകുമാരി അന്തർജ്ജനം അദ്ധ്യക്ഷത വഹിച്ചു. സീനത്ത് പൂക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.തുളസി ഭായി, എ ആത്തുക്കാബീവി, എസ്.സാവിത്രിയമ്മ, കെ.ജാനകി ,കെ. സരസ്വതി, ടി.സതീദേവി, ജെ.എസ്.ഇന്ദിരാമ്മ, കെ. സരസമ്മ, ഡി.രാജമ്മ, എൻ.സുമതിക്കുട്ടിയമ്മ, ബി.ശ്യാമളാ ദേവി തുടങ്ങിയവർ സംസാരിച്ചു.