അമ്പലപ്പുഴ: സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ലോംഗ് മാർച്ചിൽ അണിനിരന്നത് ആയിരങ്ങൾ. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ ജില്ലാ സെക്രട്ടറി ആർ. നാസർ മാർച്ച് ഫ്ലാഗ് ഒഫ് ചെയ്തു. വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു സമാപനം.

തുടർന്ന് ചേർന്ന ഭരണഘടന സംരക്ഷണ സദസ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾക്ക് എതിരായ ഏതു നിയമവും അസാധുവാണെന്ന് അദ്ദേഹം പറഞ്ഞു. വളഞ്ഞവഴി ജംഗ്ഷന് സമീപം ചേർന്ന സദസിൽ എച്ച് .സലാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ .നാസർ, എ.എം. ആരിഫ് എം.പി, ജി .ഹരിശങ്കർ, സി .ഷാംജി, പ്രൊഫ.എൻ. ഗോപിനാഥപിള്ള, എ.പി. ഗുരുലാൽ, ഡി .ദിലീഷ് , എം.എ. അഫ്സത്ത് എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി എ .ഒമനക്കുട്ടൻ സ്വാഗതം പറഞ്ഞു.