ചേർത്തല: സംസ്ഥാന സർക്കാരിനും സി.പി.എമ്മിനും ശവപ്പെട്ടി കച്ചവടക്കാരന്റെ മനസാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻ തമ്പി കുറ്റപ്പെടുത്തി. സി.എ.ജി റിപ്പോർട്ടിൽ സി.ബി.ഐ അന്വഷണം ആവശ്യപ്പെട്ട് വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങൾ സംഭവിയ്ക്കണമെന്ന് പ്രാർത്ഥിയ്ക്കുന്ന പാർട്ടിയും സർക്കാരുമാണ് ഭരിയ്ക്കുന്നത്. ദുരന്തങ്ങളെ വരുമാനമാർഗ്ഗമായാണ് ഇവർ കാണുന്നത്. ബഹ്റയുടെ പൊലീസ് ഭരണത്തിൽ കള്ളനെയും പൊലീസിനെയും തിരിച്ചറിയാൻ കഴിയാതായതാതും അദ്ദേഹം കുറ്റപ്പെടുത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി. എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ. രാജേന്ദ്രപ്രസാദ്,എസ്. ശരത്,എം.കെ.ജിനദേവ്,മധു വാവക്കാട്,ടി. എച്ച്.സലാം,ജോണി തച്ചാറ,ജെയിംസ് ചിങ്കുത്തറ,ടി.എസ്.ബാഹുലേയൻ,എം.കെ.ജയപാൽ,രാജേന്ദ്ര ബാബു, ടി. എസ്. രഘുവരൻ,സിബി മൈക്കിൾ,മോഹനൻ കളത്തിൽ,കെ.പി.ആഘോഷ് കുമാർ,പി. ആർ.പ്രകാശൻ, സജിമോൾ ഫ്രാൻസിസ്,സിന്ധു വാവക്കാട് എന്നിവർ നേതൃത്വം നൽകി.