ആലപ്പുഴ. ആലപ്പുഴയിൽ നടക്കുന്ന കിഫ്ബി മേള കുട്ടനാട് ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാർ അധികാര ദുരുപയോഗവും ധൂർത്തുമാണ് നടത്തുന്നതെന്നും ലിജു പറഞ്ഞു