ചേർത്തല: ബൈക്ക് യാത്രക്കാരൻ ഓട്ടോ ടാക്‌സിയിടിച്ച് മരിച്ചു.മുനിസിപ്പൽ നാലാം വാർഡിൽ പൊക്കനേഴത്ത് പി.എം.പ്രസാദ് (64) ആണ് മരിച്ചത്.ചേർത്തല കോടതി കവലക്ക് വടക്ക് ഭാഗത്ത് ടി.ബി റോഡിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പ്രസാദ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ വന്ന ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മല്ലിക. മക്കൾ: അജിൻ പ്രസാദ് (ഇൻഫോ പാർക്ക്, കാക്കനാട്), ജിതിൻപ്രസാദ് (ഇസാഫ് ബാങ്ക്,ആലപ്പുഴ). മരുമകൾ: സൗമ്യ (ഇൻഫോ പാർക്ക്,കാക്കനാട്).സഹോദരങ്ങൾ:പി.എം.പ്രകാശൻ,പ്രസന്ന,പി.എം.പ്രദീപ്,പി.എം.പ്രവീൺ,പി.എം.പ്രജാദ്,പി.എം.പ്രമോദ്.സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.