ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയസമ്മേളനത്തിന്റെ ഭാഗമായി 15ന് വൈകിട്ട് 3ന് അമ്പലപ്പുഴ ടൗൺ ഹാളിൽ മത്സ്യ തൊഴിലാളി സംഗമം നടത്തും.എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും.മുൻകാല പ്രവർത്തകരെ മന്ത്രി പി.തിലോത്തമൻ ആദരിക്കും.ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.രാജു മുഖ്യ പ്രഭാഷണം നടത്തും.