ആലപ്പുഴ: കൊറോണ ഭീതിയെ തുടർന്ന് അവധിക്ക് ശേഷം കാലാവധിക്ക് മുമ്പ് വിദേശത്തേക്ക് തിരകെപ്പോകാനാകാതെ കഴിയുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും പ്രവാസലോകം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരുകൾ സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്നും പ്രവാസി കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.കെ.ആസാദ്, ആർ.മോഹനൻ പിള്ള, എ.ഷൗക്കത്ത്, ഷഫീക്ക് മണ്ണഞ്ചേരി,എം.ടി.മധു, ഷംസുദ്ദീൻ ചാരുംമൂട്,രാധാകൃഷ്ണൻ പുതുശ്ശേരിൽ, നസിം ചെമ്പകപ്പള്ളിൽ, ഐ.ടി.അബ്ദുൾ സലാം,വിജയകുമാർ പത്തിയൂർ, എ.എം.സത്താർ, യൂസഫ്, ഷൗക്കത്ത് അലി തുടങ്ങിയവർ സംസാരിച്ചു.