ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ വൈറസ് കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും .വിവിധ ജില്ലകളിൽ നിന്നുള്ള രക്തസാമ്പിൾ പരിശോധന നടത്തുന്നത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് സെന്ററിലാണ്. ആശാ പ്രവർത്തകരും ഫീൽഡ് ജീവനക്കാരും ഉൾപ്പെടെ 3000ൽ അധികം പേർ പ്രതിരോധ പ്രവർത്തനരംഗത്ത് സജീവമാണ്.

 ഐസോലേഷൻ വാർഡുകൾ

മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ചേർത്തല, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട്, തുറവൂർ എന്നീ താലൂക്ക് ആശുപത്രികൾ. കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ ആശുപത്രികൾ