വള്ളികുന്നം: തൊഴിലുറപ്പ് ഓഫീസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ തൊഴിലുറപ്പ് ഉൾപ്പെടെയുള്ള പദ്ധതികൾ അട്ടിമറിക്കുന്നതായി ആരോപിച്ച് ബി.ജെ.പി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി തൊഴിലുറപ്പ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.ഗ്രാമ പഞ്ചായത്തംഗം അനിൽ വള്ളികുന്നം സമരത്തിന് നേതൃത്വം നൽകി. ഉദ്ഘാടനം നിയോജക മണ്ഡലം ജനറൽസെക്രട്ടറി ഹരീഷ് കാട്ടൂർ നിർവഹിച്ചു.ജി.ശ്യാം കൃഷ്ണൻ, കെ.വി.അരവിന്ദാക്ഷൻ, ബിജു പാട്ടത്തിൽ, സുരേഷ് സോപാനം, ജയിംസ്, വിജേഷ് ,വിജയൻ മുളക്കിലേത്ത്, വിജയൻതുണ്ടിൽ, സുധീഷ് താളീരാടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് അധികൃതർ നൽകിയ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു