ആലപ്പുഴ: ഇ.എം.എസ്. സ്റേറഡിയത്തിൽ നടക്കുന്ന കിഫ്ബി പ്രദർശനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം നടത്തി. 'ഭാവികേരള വികസന വഴികൾ 'എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ ചമ്പക്കുളം സെന്റ് മേരീസ് സ്‌കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ആഷ്‌ലി റോയ് ഒന്നാം സ്ഥാനവും കാക്കാഴം ഗവ. എച്ച്.എസ്.എസ് വിദ്യാർത്ഥി അഥീന രണ്ടാം സ്ഥാനവും, കലവൂർ ഗവ. എച്ച്.എസ്.എസിലെ ഹസ്നമോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എ.എം അരീഫ് എംപി, ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ നൽകി.