ആലപ്പുഴ: പാണാവള്ളി പഞ്ചായത്തിലെ കർഷക കൂട്ടായ്മയായ അപർണ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവന് സമീപം ജൈവ പച്ചക്കറിസ്റ്റാളിന് തുടക്കമായി. പാണാവള്ളി പഞ്ചായത്തിലെ കർഷകർ ഉത്പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറി ന്യായമായ വില നൽകി ശേഖരിച്ച് ഈ സ്റ്റാളിലൂടെ വിൽക്കും. സ്റ്റാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടക്കൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഫാത്തിമ, കർഷക പ്രതിനിധികളായ റെജീന, രാമചന്ദ്രൻ ഡി.സാബു എന്നിവർ സംസാരിച്ചു.