ആലപ്പുഴ: ജില്ലയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പുതിയതായി എത്തിയ 38 പേർ ഉൾപ്പെടെ 99 പേർ കൊറോണ സംശയത്തെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലാണ്. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും കായംകുളം താലൂക്കാശുപത്രിയിലുമായി 20 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 11 പേരുടെ സ്രവം പരിശോധനയ്ക്ക് ദേശീയാ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചു.
വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവർ വീടുകളിൽ 14 ദിവസം നിർബന്ധമായും നിരീക്ഷ്ത്തിൽ കഴിയണം.
ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കേണ്ടതും അനാവശ്യയാത്രകൾ, ആശുപത്രി സന്ദർശനങ്ങൾ, തിരക്കേറിയ സ്ഥലങ്ങളിലെ സന്ദർശനം എന്നിവ ഒഴിവാക്കേണ്ടതുമാണ്
രോഗലക്ഷണമുള്ളവർ ബന്ധപ്പെടുക
ദിശ - 1056, 0471- 2552056
0477- 2239999
0477 2251650
ബോധവത്കരണം സജീവം
ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻഡുകളിലും, പാസ്പോർട്ട് ഓഫീസുകളിലുമായി 20 ബോർഡുകൾ സ്ഥാപിച്ചു. ചേർത്തല പോളിടെക്നിക്ക്, നൂറനാട് ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിംഗ്, ബെസ്റ്റ് കോച്ചിംഗ് സെന്റർ പുറക്കാട്, ആലപ്പുഴ സായി സ്പോർട്സ് കേന്ദ്രം എന്നിവിടങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.എപ്ലോയ്മെന്റ് ഓഫീസ് , ലോട്ടറി ഓഫീസ് . പാസ്പോർട്ട് ഓഫീസ് , ആലപ്പുഴ കെ.എസ്. ആർ.ടി.സി എന്നിവിടങ്ങളിൽ ജീവനക്കാർക്കു വേണ്ടി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
സ്വകാര്യ ആശുപത്രി സൂപ്രണ്ടുമാരുടെയും, ഡോക്ടർമാരുടെയും യോഗം കളക്ട്രേറ്റിൽ ചേർന്നു.
തൊഴിലുറപ്പ് പ്രവർത്തകർക്കായി 5 ക്ലാസ്സുകളും, ആശ പ്രവർത്തകർക്കായി 5 ക്ലാസ്സുകളും, പൊതുജനങ്ങൾക്കു വേണ്ടി 4 ക്ലാസ്സുകളും ജില്ലയിൽ സംഘടിപ്പിച്ചു. റെസിഡൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട് നോട്ടീസുകളും പോസ്റ്ററുകളും വിതരണം ചെയ്തതായി ഡി.എം.ഒ അറിയിച്ചു