ആലപ്പുഴ : കെ.എസ്.എഫ്.ഇ മാതൃകയിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കൊറോണ രോഗപ്രതിരോധ സാമഗ്രികൾ നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വൈറസ് രോഗങ്ങളെ തടയാൻ കഴിയുന്ന എൻ 95 മാസ്‌കുകൾ ഇതുവരെ ലഭ്യമായിട്ടില്ല എന്നത് ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് പി.എം.സുനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്.സന്തോഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.ഡി.രാജൻ, കെ.ആർ.ശ്യാമലാൽ, പി.വേണു, ഇല്ലത്ത് ശ്രീകുമാർ, ബി.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.