പൂച്ചാക്കൽ : പാണാവള്ളി ശ്രീ അംബിക വിലാസം അരയങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 8.30 ന് പൊങ്കാലക്ക് പ്രീതി നടേശൻ വെള്ളാപ്പള്ളി ഭദ്രദീപം തെളിക്കും. തുടർന്ന് ഭാഗവത പാരായണം, നാരയണീയ പാരായണം. വൈകിട്ട് 4.30ന് കൊടിക്കയർ വരവ്, 5 ന് കൊടിക്കൂറവരവ്, 6നും 6.40നും മദ്ധ്യേ, അഴകത്ത് ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാടിന്റേയും പാണാവള്ളി ഷാജി അരവിന്ദൻ തന്ത്രിയുടേയും കാർമ്മികത്വത്തിൽ കൊടിയേറ്റ്.തുടർന്ന് കാപ്പുകെട്ട്, 7 ന് പ്രസാദമൂട്ട്, 7.30 ന് സംഗീത സദസ് 8 ന് തിരുവാതിര കളി, 8.30 ന് നൃത്തസന്ധ്യ.17 നാണ് മഹോത്സവം.18 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.