ആലപ്പുഴ: 31വരെ കായിക മത്സരങ്ങൾ, മാർഷ്യൽ ആർട്ട്‌സ് ക്ലാസ്സുകൾ, പരിശീലന ക്യാമ്പുകൾ, പ്രത്യേക യോഗങ്ങൾ, ഉദ്ഘാടന പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ പാടില്ലെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു. സമ്മർ കോച്ചിംഗ് ക്യാമ്പ് സംബന്ധിച്ച നിർദ്ദേശം പിന്നീട് നൽകും.ഹെൽത്ത് ക്ലബ്ബുകൾ, ജിംനേഷ്യം സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവയ്‌ക്കണം. സ്‌പോർട്‌സ് ഹോസ്റ്റലുകൾക്കും ഈ നിർദ്ദേശം ബാധകമാണെന്ന് കൗൺസിൽ സെക്രട്ടറി അറിയിച്ചു.