ആലപ്പുഴ: രണ്ട് മണിക്കൂർ കൊണ്ട് 232 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകി കലവൂർ ഗവ. എൽ.പി.എസ്.സ്‌കൂളിൽ സംഘടിപ്പിച്ച ഏക ദിനപ്രവേശന മേളയിൽ ഒന്നാം ക്ലാസിലേക്ക് 126 കുട്ടികളും പ്രീപ്രൈമറി യിലേയ്ക്ക് 106 കുട്ടികളും ചേർന്നു. ഇതു കൂടാതെ രണ്ടു മുതൽ നാലു വരെയുള്ള ഉള്ള ക്ലാസുകളിലേക്ക് ഇരുപതോളം കുട്ടികളും അഡ്മിഷൻ നേടി. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയാണ് പ്രവേശന മേള ഉദ്ഘാടനം ചെയ്തത്. മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആകുന്ന ജില്ലയിലെ ആദ്യ എൽ.പി സ്‌കൂൾ സ്‌കൂൾ എന്ന പ്രഖ്യാപനം മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് റാബിയ ബീഗം, സുഭഗൻ, ശ്രീഹരി, സിന്ധുക്കുട്ടി, എ.കെ.പ്രസന്നൻ, ഋഷി നടരാജൻ എം.ഷുക്കൂർ മുരാരി ശംഭു ഷാജി മജ്ഞരി, ഗിരീഷ് കുമാർ, ബി.എം.ബിയാസ്, ശോണി, ആസിഫ് റഹീം , ഉഷ ദേവി എന്നിവർ സംസാരിച്ചു
600 കുട്ടികൾ പഠിക്കുന്ന കലവൂർ എൽ.പി.എസ് 2019-20 അദ്ധ്യയനവർഷത്തിൽ ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്‌കൂളിനുള്ള അവാർഡ് നേടിയിരുന്നു. പൊതുജന പങ്കാളിത്തത്തോടെ ജില്ലയിലെ ആദ്യ ഹൈടെക് കമ്പ്യൂട്ടർ ലാബ് നിർമ്മിച്ച എൽ.പി.സ്കൂളും ഇതുതന്നെ. എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികറും സ്ഥാപിച്ചിട്ടുണ്ട്..