ആലപ്പുഴ: തുമ്പോളി കാരളശ്ശേരി ശ്രീലളിതാംബികാ ക്ഷേത്രത്തിൽ കുംഭ ചോതി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും ആരംഭിച്ചു. ഭാഗവത സപ്താഹ യഞ്ജത്തിന്റെ ഭദ്രദീപ പ്രകാശനം എസ്.എൻ ട്രസ്റ്റ് ബോർഡര് അംഗം കാന്തമ്മ മഹീധരൻ നിർവഹിച്ചു. ഇന്ന് രാവിലെ 6.30ന് ഭാഗവതപാരായണം, 11.45ന് രുഗ്മിണി സ്വയംവരം, 12.30ന് സ്വയംവര സദ്യ, വൈകിട്ട് 7.30ന് സർവൈശ്വര്യ പൂജ . തുടർന്നുള്ള ദിവസങ്ങളിൽ പാരായണം, പ്രസാദമൂട്ട്, ദീപക്കാഴ്ച, കലശാഭിഷേകം, അവഭൃഥസ്നാനം, പ്രഭാഷണം, തളിച്ചുകൊടയും സർപ്പംപാട്ടും നടക്കും.