മങ്കൊമ്പ്: പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികളെ സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടനാട് നയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താൽ പൂർണ്ണം. രാവിലെ 10 ന് മങ്കൊമ്പ് മിനി സിവിൽ സ്റ്റേഷനലേക്ക് നടന്ന മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.
കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്ന് വ്യാപാരികൾ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് വല്ല്യാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. സബിൽരാജ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോയി നെല്ലാക്കുന്നിൽ, ജില്ലാ സെക്രട്ടറി വി. സബിൽരാജ്, ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡന്റുമാരായ കെ.എസ്. മുഹമ്മദ്, ആർ. സുഭാഷ്, സെക്രട്ടറി ബി. മുഹമ്മദ് നജീബ്, നിയോജക മണ്ഡലം ട്രഷറർ കെ.ആർ. പ്രസാദ്, സുനീർ ഇസ്മായിൽ, ജോസുകുട്ടി കളങ്ങര, ലിങ്കൺ പി.എൻ., പ്രകാശ് പനവേലി, എൻ.ജെ. ജോസഫ്, പി. ആർ. മനോജ്, ആർ. വനോദ്, കുര്യച്ചൻ മാലിയിൽ, ജോൺസൺ എം. പോൾ, രഘു തലവടി, ജിമ്മിച്ചൻ മണ്ണാംതുരുത്തിൽ എന്നിവർസംസാരിച്ചു.