ചാരുംമൂട് : ഓൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെയ കേരള ഫുട്ബോൾ അസോസിയേഷൻ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ താമരക്കുളം ചത്തിയറ ഫുട്ബോൾ അക്കാഡമിയിൽ സംഘടിപ്പിച്ച ലിറ്റിൽ ചാംപ്സ് ബേബി ലീഗ് മത്സരങ്ങൾ സമാപിച്ചു.

ചത്തിയറ വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നാലു മാസങ്ങളായാണ് മത്സരങ്ങൾ നടന്നത്. 6 മുതൽ 13 വയസുവരെയുള്ള അഞ്ഞൂറോളം ആൺകുട്ടികളും പെൺകുട്ടികളും 525 മത്സരങ്ങളിൽ പങ്കെടുത്തു. '

സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഗീത ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർഅധ്യക്ഷത വഹിച്ചു. ഡി.എഫ്.എ സെക്രട്ടറി ബി.എച്ച്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കെ.എഫ്.എ ലീഗ് കമ്മിറ്റി ചെയർമാൻ കെ.എ. വിജയകുമാർ മുഖ്യാതിഥിയായിരുന്നു.

വി.ജി. വിഷ്ണു,നിറ്റ്സൻ ജോൺസൺ, കെ.എൻ.ഗോപാലകൃഷ്ണൻ , കെ.ജയമോഹൻ, എസ്. മധു , ശ്രീജിത്ത് എസ്.പിള്ള, എസ്. ജമാൽ , കെ.എൻ. അശോക് കുമാർ ,ആർ. ശിവപ്രസാദ്, പ്രദീപ് കുമാർ, ഗിരിജാ മധു തുടങ്ങിയവർ സംസാരിച്ചു .