അമ്പലപ്പുഴ: തീരദേശ റെയിൽപ്പാതയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടു. വാടയ്ക്കൽ വെട്ടിയാഴിക്കൽ ജോണിന്റെ മകൻ ഹെൽബിൻ ജോൺ (33) ആണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് 2.30 ഓടെ വാടയ്ക്കൽ ഭാഗത്താണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത്.സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വാടയ്ക്കൽ ദൈവജന മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുമി.