മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിലെ പള്ളികളിലും ചാപ്പലുകളിലും 31വരെ നടത്താൻ തീരുമാനിച്ചിരുന്ന കുർബാന ഒഴികയുള്ള എല്ലാ പരിപാടികളും കളക്ടറുടെ നിർദേശാനുസരണം മാറ്റിവച്ചതായി ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ അറിയിച്ചു.

മാവേലിക്കര ഓർത്തഡോക്സ് മർത്തമറിയം സമാജം മാവേലിക്കര ഭദ്രാസനം 13ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്താനിരുന്ന വാർഷിക ധ്യാനം മാറ്റി വച്ചതായി ജനറൽ സെക്രട്ടറി മേരി വർഗീസ് കൊമ്പശേരിൽ അറിയിച്ചു.