മാവേലിക്കര: കൊറോണയുടെ പശ്ചാത്തലത്തിൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ആരംഭിച്ച 13 കരകളുടെ എതിരേൽപ് മഹോത്സവത്തി​ന് ആചാരങ്ങൾ മാത്രം നടത്താൻ ധാരണ. ഇന്ന് നടക്കുന്ന രണ്ടാം കരയായ ഈരേഴ വടക്ക് കരയുടെ എതിരേൽപ് മഹോത്സവത്തിന് ആഡംബരങ്ങൾ ഒഴിവാക്കാൻ കരയോഗം തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നടക്കുന്ന എതിരേൽപ് മഹോത്സവങ്ങളിൽ ആചാരങ്ങൾ മാത്രം നടത്താൻ നിർദ്ദേശം നൽകാൻ ഇന്ന് വൈകിട്ട് ഹിന്ദുമത കൺവെൻഷൻ കരനാഥൻമാരുടെ യോഗം വിളിച്ചിട്ടുണ്ട്.