മാവേലി​ക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ ഈരേഴ വടക്ക് 41-ാം നമ്പർ ഹൈന്ദവ കരയോഗം ഇന്ന് നടത്തുന്ന രണ്ടാം എതിരേൽപ്പ് മഹോത്സവത്തിന്റെ ഭാഗമായുള്ള ഉരുളിച്ച വരവ് ക്ഷേത്രാചാരപ്രകാരം നടത്തുന്നതിനും രാത്രിയിലുള്ള മുഴുവൻ കലാ പരിപാടികളും ഒഴിവാക്കാനും തീരുമാനിച്ചു. കൊറോണ വ്യാപി​ക്കുന്ന സാഹചര്യത്തി​ൽ കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണി​ത്. ഉരുളിച്ച വരവിൽ ക്ഷേത്ര മേളം, അൻപൊലി പന്തൽ, അചാരപരമായ അമ്മൻകുടം, പഞ്ചവാദ്യം, കുത്തിയോട്ടം, മുത്തുകുടകൾ എന്നിവ മാത്രമേ ഉണ്ടാകൂ. ഭഗവതിയുടെ എതിരേൽപ്പ് ക്ഷേത്രാചാരപ്രകാരം നടത്തും. ഉത്സവാഘോഷങ്ങൾ ലളിതമായി നടത്തുന്നതിനാൽ ഈ വർഷം കരയിലെ ഒരു നിർദ്ധന കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം നടത്തി കൊടുക്കുവാനും ഈരേഴ വടക്ക് കരയുടെ അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ കരയോഗം പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി വിജയൻ കൊയ്പ്പള്ളിൽ എന്നി​വർ സംസാരി​ച്ചു