ചേർത്തല:മകന് പിന്നാലെ മാതാവും മരിച്ചു.വയലാർ പഞ്ചായത്ത് എട്ടാം വാർഡ് പുതുവൽ നികർത്ത് അപ്പച്ചന്റെ മകൻ ജിന്തോ(35)മരിച്ചതിന് പിന്നാലെയാണ് മാതാവ് ഗിരിജ(58)മരിച്ചത്.ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ജിന്തോ മരിച്ചത്.വൈകിട്ട് ആറോടെ ഗിരിജയും മരിച്ചു.ഗിരിജ ഹൃദയസംബന്ധമായി ശസ്ത്രക്രിയ നടത്തി ചികിത്സയിലായിരുന്നു.വയലാറിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ജിന്തോ കുറച്ചു നാളുകളായി തൈക്കാട്ടുശേരിയിലായിരുന്നു താമസം.മൃദുലയാണ് ഭാര്യ.ഒരു പെൺകുട്ടിയുണ്ട്.ജെറിയാണ് മരിച്ച ഗിരിജയുടെ മറ്റൊരുമകൻ.മരുമകൾ:ആശ.ഇരുവരുടെയും സംസ്കാരം ഇന്ന് നടക്കും.