അരൂർ: അരൂർ വട്ടക്കേരിൽ റോഡ് റെസിഡന്റ്സ് അസോസിയേഷന്റെയും കൊച്ചി അമൃതാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന സൗജന്യ നേത്ര - ദന്ത ചികിത്സാ ക്യാമ്പ് മാറ്റി വച്ചു.കൊറോണ ജാഗ്രതാ നിർദ്ദേശത്തെത്തുടർന്നാണ് ക്യാമ്പ് മാറ്റി വച്ചതെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജശേഖരൻ പിള്ള അറിയിച്ചു.