ആലപ്പുഴ: അപ്പർ കുട്ടനാട്ടിലെ താറാവ് കർഷകർക്ക് ഇത് അത്ര നല്ലകാലമല്ല ഇത്. കൊറോണ ഭീതിയുടെ നിഴലിൽ കഴിയുന്ന ഇവർക്ക് കൂനിന്മേൽ കുരുവെന്ന പോലെയാണ് താറാവുകൾ ചത്തൊടുങ്ങുന്ന പ്രശ്നം.
മൂന്ന് ദിവസമായി 2000ത്തോളം താറാവുകളാണ് പ്രദേശത്ത് ഇവിടെ ചത്തൊടുങ്ങിയത്. ഈസ്റ്റർ സീസൺ മുൻകൂട്ടിക്കണ്ട് വളർത്തിയ താറാവുകളെയാണ് രോഗം ബാധിച്ചത്. അതിനാൽ കടുത്ത ആശങ്കയിലാണ് കർഷകർ.
താറാവുകൾ ചത്തൊടുങ്ങുന്നതിൽ ആശങ്കപ്പെടേണ്ടെന്നാണ് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. ചമ്പക്കുളം പഞ്ചായത്തിൽ 2 സ്ഥലങ്ങളിലും തലവടിയിൽ ഒരിടത്തുമാണ് താറാവുകൾ ചത്തത്. എന്നാൽ ചമ്പക്കുളത്തെ ഒരിടത്തും തലവടിയും നിന്ന് എടുത്ത സാമ്പിൾ പരിശോധനയിൽ റൈമറുല്ല രോഗബാധയാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഇതിനിടയിൽ രോധബാധ മറ്റ് കർഷകർക്കും തിരച്ചടിയായുകയാണ് തുടരെ തുടരെയുള്ള മേഖലയിലെ ക്ഷീണം കർഷകരെ തളർത്തുകയാണ്. എന്നാൽ രോഗബാധയിൽ ആശങ്കപ്പെടേണ്ട എന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നത്. രോഗ ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ താറാവുകൾക്ക് ആന്റിബയോട്ടിക് മരുന്നുകൾ നൽകി തുടങ്ങി. തിരുവല്ല മഞ്ഞാടിയിലെ കേന്ദ്രത്തിൽ നിന്ന് ഒരു റിസൾട്ട് വരാനുണ്ടെങ്കിലും പക്ഷിപ്പനിയല്ല എന്നാണ് അധികൃതർ പറയുന്നത്. ജില്ലയിൽ 2014 ലും 2016 ലും അപ്പർകുട്ടനാട്, കുട്ടനാട് എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് താറാവുകളാണ് അന്ന് ചത്തൊടുങ്ങിയത്. 2016 ൽ എച്ച് 5 എൻ8 വൈറസ് മൂലമുള്ള പക്ഷിപ്പനിയാണ് സ്ഥിരീകരിച്ചത്. 2018 ലും 2019 ലും ബാക്ടീരിയ മൂലം ധാരാളം താറാവുകൾ ചത്തിരുന്നു. ഈ രോഗം മനുഷ്യരിലേക്ക് പകരില്ല.
.....
താറാവ് കുഞ്ഞുങ്ങളെ വാങ്ങിയിട്ട് ഒരു മാസം പോലും ആയിട്ടില്ല. ഈസ്റ്റർ കാലം വരുന്നതിനാൽ ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും
കർഷകർ
.....
2000
മൂന്ന് ദിവസമായി 2000ത്തോളം താറാവുകളാണ് പ്രദേശത്ത് ഇവിടെ ചത്തൊടുങ്ങിയത്.
25
കുട്ടനാട്, അപ്പർ കുട്ടനാട്, ചെന്നിത്തല മേഖലകളിലായി 25 ലക്ഷത്തിലധികം താറാവുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
........
മയങ്ങി വീണ് മരണം
ചത്ത താറാവുകൾ വെള്ളത്തിൽ കിടക്കുന്നത് രോഗകാരികളായ ബാക്ടീരിയകൾ വളരെ വേഗം വ്യാപിക്കാൻ കാരണമാകുന്നു. താറാവുകൾ മയങ്ങി വീഴുന്നതാണ് രോഗബാധയുടെ ആദ്യലക്ഷണം. പിന്നീട് ചാകും. ഒരുകൂട്ടം താറാവുകളിൽ ഒന്നിന് രോഗം പിടിപെട്ടാൽ പെട്ടെന്നുതന്നെ മറ്റുള്ളവയിലേക്ക് പടർന്നുപിടിക്കും. രോഗം ബാധിച്ച താറാവുകൾ നെല്ല് തിന്നുകയില്ല. ഭക്ഷണത്തിന് അധിക ചെലവാണ് കർഷകർക്ക്. രോഗം ബാധിച്ച താറാവുകളെ മറ്റ് പാടങ്ങളിൽ കയറ്റുവാൻ പാടില്ല ഇത് മറ്റ് താറാവുകളിലേക്ക് രോഗം പടരുവാൻ കാരണമാകും.
,,,,,,,,
'' ആലപ്പുഴയിൽ താറാവുകൾക്ക് പക്ഷിപ്പനിയല്ല. ഒരു റിസർട്ടും കൂടെ വരാനുണ്ട്. അതും നെഗറ്റീവ് ആയിരിക്കും. ബാക്ടീരിയൽ ഇൻഫക്ഷനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ച താറാവുകൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്.
മേരി ജയിംസ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ)