ആലപ്പുഴ: ഭക്ഷ്യസുരക്ഷയുടെ പേരിൽ കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന പൊതുവിഭാഗം കാർഡുടമകൾക്ക് മണ്ണെണ്ണയും അരിയും നിഷേധിക്കുന്ന കേന്ദ്രസർക്കാർ തീരുമാനം പൊതുവിതരണ സമ്പ്രദായത്തെ തകർക്കുമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന കമ്മറ്റി ആരോപിച്ചു. നിലവിൽ 50 ലക്ഷത്തോളം വരുന്ന പൊതുവിഭാഗം കാർഡുടമകൾക്ക് മണ്ണെണ്ണ ഇല്ലാതായി. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കേന്ദ്രസർക്കിൽ സമർദ്ദം ചെലുത്തി പൊതുവിതരണ സമ്പ്രദായം നിലനിറുത്തുന്നതിനുവേണ്ട നടപടി കൈക്കൊള്ളണമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഒാർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ ആവശ്യപ്പെട്ടു.