ആലപ്പുഴ:ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് നാൽപ്പത്തിയഞ്ചാമത്തെ തവണ പൊട്ടിയതിനെതുടർന്ന് നഗരത്തിലും വിവിധ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം ഉണ്ടാകാതിരിക്കുവാനും ബദൽ സംവിധാനം ഏർപ്പെടുത്തുവാനും സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.

പദ്ധതി കമ്മീഷൻ ചെയ്തതിന് ശേഷം 44 തവണ പൈപ്പ് പൊട്ടിയപ്പോഴും ഫലപ്രദമായ യാതൊരു നടപടിയും വാട്ടർ അതോറിട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. പൊതു ഖജനാവിലെ തുക കോൺട്രാക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്ക് വെച്ചെടുത്തതിന്റെ ഫലമായിട്ടാണ് ഈ ദുരിതം ജനങ്ങൾ പേറേണ്ടിവന്നതെന്നും ആഞ്ചലോസ് അഭ്യർത്ഥിച്ചു.