ഹരിപ്പാട്: ലോക വനിതാദിനത്തോടനുബന്ധിച്ച് 30നും 60നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളുടെയും പ്രഷറും ഷുഗറും കൊളസ്ട്രോളും സൗജന്യമായി പരിശോധിക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഉദ്ഘാടനം തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല അദ്ധ്യക്ഷയായി. വാർഡ്‌ മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളിൽ, ജെ.എച്ച്.ഐ നവീൻ , ജെ.പി .എച്ച്.എൻ. ബീന ,രാജി ,തൃക്കുന്നപ്പുഴ ഭവ്യാ ലാബ് ഉടമ ധന്യ ,സി.ഡി.എസ് അംഗം ശോഭന ജി. പണിക്കർ, ആശാ വർക്കർ അമ്പിളി എന്നിവർ സംസാരിച്ചു.