ആലപ്പുഴ: എക്‌സൽ ഗ്ലാസ് ലിക്വിഡേറ്റ് ചെയ്ത നടപടി സ്റ്റേ ചെയ്ത സാഹചര്യത്തിൽ നിർമ്മാണം പുനഃരാരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജനതാദൾ(എസ്) ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് എം.ഇ. നിസാർ അഹമ്മദ് അദ്ധ്യക്ഷനായി. സി.ജി. രാജീവ്, പി.ജെ. കുര്യൻ, സുഭാഷ് ബാബു, വി.എസ്. ജോഷി, നൗഷാദ്, കെ.ബി.സാധുജൻ എന്നിവർ സംസാരിച്ചു.