കായംകുളം: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിലെ പതിനൊന്ന് ലൈബ്രറികൾ ചേർന്ന് കണ്ടല്ലൂർ നേതൃത്വ സമിതിയുടെ ആഭിമുഖ്യത്തിൽ വിമുക്തി സംഗമം സംഘടിപ്പിച്ചു.

കാർത്തികപ്പളളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ആർ.ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.സുനിൽകുമാർ ലഹരി വിരുദ്ധ ക്ലാസെടുത്തു. കെ.എസ് ഷെല്ലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.