ആലപ്പുഴ: കൊറോണ ജാഗ്രത നിർദേശത്തെ തുടർന്ന്, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ഈമാസം 31വരെയുള്ള പരിപാടികൾ മാറ്റിവെച്ചു. മുൻ യൂണിയൻ പ്രസിഡന്റ് കലവൂർ എൻ.ഗോപിനാഥ് അനുസ്മരണ സമ്മേളനം, ഗുരുപഠന ക്ളാസ്സുകൾ, വിവാഹ പൂർവ കൗൺസിലിംഗ്, സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ളാസുകൾ എന്നിവയാണ് മാറ്റിവെച്ചത്. 21ന് കലവൂർ എൻ.ഗോപിനാഥിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ശാഖകളിൽ രാവിലെ ഫോട്ടോ വെച്ചുള്ള പുഷ്പാർച്ചന നടക്കും. 14,15തീയതികളിൽ നടക്കേണ്ട വിവാഹ പൂർവ കൗൺസിലിംഗ് അടുത്ത മാസം 4,5തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.