ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പാസ് പുതുക്കൽ 31 വരെ നീട്ടണമെന്ന് പെൻഷണേഴ്‌സ് ഓർഗനൈസേഷൻ യൂണിറ്റ് നേതൃയോഗം ആവശ്യപ്പെട്ടു. നിലവിൽ ഇന്ന് വരെയേ പാസ് പുതുക്കാൻ അവസരമുള്ളൂ.

നാടാകെ കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ 70 ശതമാനം പെൻഷൻകാർ മാത്രമാണ് പാസ് പുതുക്കാൻ എത്തിയിട്ടുള്ളത്. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വി.രാധാകൃഷ്ണൻ, ജി. തങ്കമണി, എം.പി. പ്രസന്നൻ, കെ.എം. സിദ്ധാർത്ഥൻ, എം. അബൂബക്കർ, എ. ബഷീർകുട്ടി, എസ്. പ്രേംകുമാർ, ബി. ഗോപകുമാർ, ടി.സി. ശാന്തിലാൽ, എ.പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.