ആലപ്പുഴ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് തിരുക്കർമ്മങ്ങൾ ക്രമീകരിക്കുവാൻ ആലപ്പുഴ ബിഷപ്‌സ് ഹൗസിൽ ചേർന്ന വൈദികസമിതി തീരുമാനിച്ചു. തിരുവോസ്തി കൈയിൽ നൽകാനും പെസഹാക്കാലം മുഴുവൻ കഴിയുന്നത്ര ആൾക്കൂട്ടത്തെ ഒഴിവാക്കി ആരാധനക്രമം ക്രമീകരിക്കുവാനും ധാരണയായി. 19ന് നടക്കേണ്ട യൗസേപ്പിതാവിന്റെ തിരുന്നാളും നേർച്ച ഭക്ഷണവിതരണവും മാറ്റിവയ്ക്കാനും നിർദേശമുണ്ടായി.പെസഹവ്യാഴം, ദു:ഖവെള്ളി, വലിയ ശനി, ഈസ്റ്റർ ദിനങ്ങൾ എന്നിവ ആൾക്കൂട്ടത്തിന്റെ വരവ് ഒഴിവാക്കി നടത്തുവാൻ തീരുമാനിച്ചു. ദുഃഖവെള്ളിയാഴ്ച ദിനത്തിലെ കുരിശിന്റെവഴി ആൾക്കൂട്ടമില്ലാതെ വ്യക്തിപരമായി നടത്തും. പ്രദക്ഷിണങ്ങൾ പൂർണമായും ഒഴിവാക്കും