ആലപ്പുഴ:പൂച്ചാക്കലിൽ വിദ്യാർത്ഥിനികൾ വാഹനാപകടത്തിനിരയായ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്റി അറിയിച്ചതായി ഷാനിമോൾ ഉസ്മാൻ എം.എൽ.എ പറഞ്ഞു.

ദാരുണമായ അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നും നിർദ്ധന കുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ ചികിത്സാച്ചെലവും പഠനച്ചെലവും സർക്കാർ വഹിക്കണമെന്നും ഷാനിമോൾ ഉസ്മാൻ നിയമസഭയിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവും പഠനച്ചെലവും വഹിക്കുന്ന കാര്യം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്റി

അറിയിച്ചു.